ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും നീരൊഴുക്ക് കൂടിയതിനാലാണ് ജലനിരപ്പ് ഉയരുന്നത് . ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും എന്ന് നേരത്തെ പൊതുജനങ്ങളെ അറിയിച്ചിരുന്നു.മഴ കുറഞ്ഞതിനാൽ പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് താഴ്ന്നു.
മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ രാത്രി ഒരു മണിയോടെ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. രാത്രി ആണ് ഉരുൾപൊട്ടിയത്ആ. അതിനാൽ ആളപായമില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പൊലീസ് ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.
ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് തെരഞ്ഞെടുപ്പ്.എൻ ഡി എ സ്ഥാനാർഥി പശ്ചിമ ബംഗാൾ മുൻ ഗവർണ്ണർ ജഗദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവേയുമാണ്.തൃണമൂൽ കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയക്കും സ്വര്‍ണം. 86 കിലോ ഗ്രാം വിഭാഗത്തിൽ ദീപക്കും പുരുഷ വിഭാഗം 65 കിലോ ഗ്രാം വിഭാഗത്തിൽ ബജ്‌റംഗ് പൂനിയയും 62 കിലോ ഗ്രാം വനിതകളുടെ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയിൽ സാക്ഷിയും സ്വർണ്ണം നേടി.ഇതോടെ ഇന്ത്യക്ക് എട്ട് സ്വർണ്ണമായി.