ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം ഒരുക്കുന്ന ‘ഓടും കുതിര, ചാടും കുതിര’യുടെ ബുക്കിങ് ആരംഭിച്ചു. കേരളത്തില്‍ എവിടെ നിന്നും ഇപ്പോള്‍ ചിത്രത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണത്തിന് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓടും കുതിര, ചാടും കുതിര’. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഫഹദിനൊപ്പം ലാല്‍, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ എന്നിവരുടെ രസകരമായ പ്രകടനവും ചിത്രത്തിലുണ്ട്. ഫാന്റസികള്‍ നിറയെ ഉള്ള കാമുകി ആയാണ് കല്യാണി പ്രിയദര്‍ശന്‍ എത്തുന്നത്. രേവതി പിള്ള, അനുരാജ് ഒ. ബി, ശ്രീകാന്ത് വെട്ടിയാര്‍, ഇടവേള ബാബു തുടങ്ങിയവരും സിനിമയിലുണ്ട്. ചിത്രം ഓഗസ്റ്റ് 29ന് പ്രേക്ഷകരിലേക്ക് എത്തും.