ആര്‍വി400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങിയതായി റിവോള്‍ട്ട് മോട്ടോഴ്സ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2,499 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി 2023 മാര്‍ച്ച് 31-ന് മുമ്പ് ആരംഭിക്കും. റിവോള്‍ട്ടിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുണ്ട്. ഒരു ശരാശരി റൈഡറിന് പെട്രോള്‍ ബൈക്കുകള്‍ക്ക് 3,500 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസം 350 രൂപയില്‍ താഴെയുള്ള പ്രതിമാസ പ്രവര്‍ത്തനച്ചെലവുള്ള റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മോട്ടോര്‍സൈക്കിളിന് 156 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് ഉണ്ട്. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.