രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പല ഡീലര്‍ഷിപ്പുകളിലും, 2024 ഡിസംബറില്‍ ബിഎംഡബ്ല്യുവിന്റെ ജി 310 ജിഎസിന് ഉപഭോക്താക്കള്‍ക്ക് പരമാവധി 50,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. എങ്കിലും, ഡീലര്‍ഷിപ്പിലെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ച് ബൈക്കിന്റെ കളര്‍ ഓപ്ഷനുകള്‍ വ്യത്യാസപ്പെടാം. ഈ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളിന് 313 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ട്. പരമാവധി 33.5 ബിഎച്ച്പി കരുത്തും 28 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ് ഈ എഞ്ചിന്‍. ബൈക്കിന്റെ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ ബിഎംഡബ്ല്യു ബൈക്കിന്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി 11 ലിറ്ററാണ്. ഇത് ഒരു വേരിയന്റില്‍ മാത്രം ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഈ മോട്ടോര്‍സൈക്കിളില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലൈറ്റ്, ഫ്യൂവല്‍ ഗേജ്, ഡിജിറ്റല്‍ ഓഡോമീറ്റര്‍, ട്രിപ്പ്മീറ്റര്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ലഗേജ് റാക്ക്, സ്റ്റെപ്പ് സീറ്റ്, പാസ് സ്വിച്ച് എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്സ് ഷോറൂം വില 3.30 ലക്ഷം രൂപയാണ്.