കഴിഞ്ഞ രണ്ടു ദശകളിലേറെയുള്ള മലയാള നോവലിനെ മുന്‍നിര്‍ത്തി എഴുതിയ പഠനങ്ങ ളുടെ സമാഹാരം. സൗന്ദര്യബോധം എന്നെ നിര്‍ണായകമായ മനുഷ്യശേഷി ഓരോ കാലത്തും അതിന്റേതായ അധികാരബന്ധങ്ങള്‍ക്കുള്ളിലാണ് അനുഭൂതികള്‍ സൃഷ്ടിക്കുന്നത്. സാഹിത്യ ഗണങ്ങള്‍ ഓരോന്നും രൂപപ്പെട്ടതിന് അതിന്റേ തായ ചരിത്രസാഹചര്യങ്ങളുണ്ട്. നമ്മുടെ ആഹ്ലാദവേദനകളിലെല്ലാം ആധിപത്യത്തിന്റെ ആഘോഷമോ കീഴടക്കപ്പെടുന്നതിന്റെ ദൈന്യതയോ ഉണ്ട്. കലയുടെയും സാഹിത്യത്തിന്റെയും ഓരോ ജനുസ്സും അതിന്റെ ജന്മസാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളോടെ ഈ അധികാരസ്വഭാവം സൂക്ഷിക്കുന്നുണ്ട്. നോവലുകളോരോന്നും എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത ചരിത്ര സന്ദര്‍ഭങ്ങള്‍ക്കും അധികാരബന്ധങ്ങള്‍ക്കും ഊന്നല്‍ നല്‍കി യിട്ടുള്ള ഈ പുസ്തകം യൂറോപ്യനല്ലാത്ത ആധുനികോത്തരത യെക്കുറിച്ചുള്ള സംവാദങ്ങളുടെ തുടര്‍ച്ചകൂടിയാണ്. 2023 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച മികച്ച സാഹിത്യ വിമര്‍ശനം. ‘ഭൂപടം തലതിരിക്കുമ്പോള്‍’. പി പവിത്രന്‍. ഡിസി ബുക്‌സ്. വില 418 രൂപ.