ഭൂമിയോടും പ്രകൃതിയോടും ജീവനോടുമുള്ള മനുഷ്യരാശിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമെന്തെന്നു വിവരിക്കുന്ന കാലാതീതമായ കൃതിയാണ് ആല്‍ഡോ ലിയോപോള്‍ഡിന്റെ ‘എ സാന്‍ഡ് കൗണ്ടി അല്‍മനാക്ക്’. പ്രകൃതിനിരീക്ഷകന്റെ കരുതലും കവിയുടെ കവനചാരുതയും ഒത്തുചേരുന്ന ഭാഷയിലാണ് ലിയോപോള്‍ഡ് ഈ കൃതി രചിച്ചിരിക്കുന്നത്. ‘ഭൂധാര്‍മ്മികത’ എന്ന മൗലികമായ ആശയം അവതരിപ്പിക്കുന്ന ഈ കൃതി, പരിസ്ഥിതിമേഖലയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. ഭൂമിക്കായി ഒരു പ്രകൃത്യുപാസകന്‍ 1949-ല്‍ രചിച്ച കുറിപ്പുകള്‍. ‘ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍’. പരിഭാഷ – പി.പി.കെ. പൊതുവാള്‍. മാതൃഭൂമി. വില 331 രൂപ.
ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍
