പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന സിനിമയുടെ സോംഗ് ടീസര്‍ പുറത്ത്. മാപ്പിള രാമായണത്തിന്റെ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഗണേഷ് മലയത്ത് ആണ്. സൂരജ് സന്തോഷ് ആണ് ആലാപനം. വിഷ്ണു ശിവശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ റഷീദ് പറമ്പില്‍ ആണ് ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ സംവധാനം ചെയ്യുന്നത്. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളുമാണ് കഥയുടെ ഇതിവൃത്തം.