Option 1 – നിറക്കൂട്ട്
ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് നിര്‍മിച്ച് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നിറക്കൂട്ട്. മമ്മൂട്ടി ബാബു നമ്പൂതിരി ഉര്‍വശി സുമലത ലിസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം. ഡെന്നീസ് ജോസഫ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. രവിവര്‍മ്മയായി മമ്മൂട്ടിയും അജിത്ത് എന്ന കഥാപാത്രമായി ബാബു നമ്പൂതിരിയും മേഴ്‌സിയായി സുമലതയും ശശികലയായി ഉര്‍വശിയും എത്തിയപ്പോള്‍ കണ്ണിനെ ഈറന്‍ അണിയിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ നമുക്ക് നല്‍കി. പൂവച്ചല്‍ ഖാദര്‍ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്യാം ആണ്. മാത്രമല്ല നിറക്കൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇന്നും മായാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സിനിമയാണ് നിറക്കൂട്ട് ഇതിലെ ഗാനങ്ങളും നമുക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.
Option 2 – യാത്ര
ജോണ്‍ പോളിന്റെ കഥയ്ക്ക് ബാലു മഹേന്ദ്ര തിരക്കഥ ഒരുക്കി സംവിധാനം ചെയ്തപ്പോള്‍ നമുക്ക് ലഭിച്ചത് യാത്ര എന്ന മനോഹര ചിത്രമാണ്. ജോസഫ് എബ്രഹാം ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടി അടൂര്‍ ഭാസി ശോഭന തിലകന്‍ തുടങ്ങിയ അഭിനയ പ്രതിഭകളുടെ പ്രകടനത്തിലൂടെ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം. ഒഎന്‍വി പി ഭാസ്‌കരന്‍ ഇളയരാജ കെ രാഘവന്‍ എന്നിവരുടെ കൂട്ടുകെട്ടുകളില്‍ നിരവധി മനോഹര ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച ചിത്രം. ഉണ്ണികൃഷ്ണന്റെയും തുളസിയുടെയും കാത്തിരിപ്പിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് യാത്ര.. ഈ ചിത്രത്തിനും മമ്മൂട്ടിക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. മമ്മൂട്ടിയെ പോലെ തന്നെ ശോഭനയും മറ്റു നടി നടന്മാരും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിലൂടെ കാഴ്ചവച്ചത്.
Option 3 – കാതോട് കാതോരം
ഭരതന്റെ സംവിധാന മികവില്‍ മമ്മൂട്ടിയും സരിതയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മനോഹര ചിത്രമാണ് കാതോട് കാതോരം. ഔസേപ്പച്ചന്റെ സംഗീത മികവില്‍ ഇന്നും മലയാളികള്‍ ഏറ്റുപാടുന്ന നിരവധി ഗാനങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്. ലൂയിസിന്റെയും മേരിക്കുട്ടിയുടെയും കഥ പറയുന്ന ചിത്രം. ജീവിതത്തില്‍ ഒറ്റയ്ക്കായി പോയ ഒരു സ്ത്രീയുടെയും കുഞ്ഞിന്റെയും കഥ പറയുന്നു. ഇന്നും ഒരു ചെറു നോവോടെ അല്ലാതെ ഈ ചിത്രം കണ്ടു തീര്‍ക്കാന്‍ ആവില്ല.
Option 4 – ബോയിങ് ബോയിങ്
പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച റൊമാന്റിക് കോമഡി ചിത്രമാണ് ബോയിങ് ബോയിങ്. മലയാള സിനിമയിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നായാണ് ഇന്നും ബോയിങ് ബോയിങ് നിലനില്‍ക്കുന്നത്. മോഹന്‍ലാല്‍ മുകേഷ് സുകുമാരി ജഗതി ശ്രീകുമാര്‍ മേനക ലിസി തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്. മണിയന്‍പിള്ള രാജുവും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് രഘു കുമാര്‍ കെ ജെ ജോയ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. തമാശയും പ്രണയവും തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞുനില്‍ക്കുന്ന ചിത്രം. ഇന്നും ചിരിയോടെ അല്ലാതെ ഒരാള്‍ക്കും ഈ ചിത്രം കണ്ടു തീര്‍ക്കാന്‍ ആകില്ല.
ഈ നാല് ചിത്രങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഏതാണെന്ന് dailynewslive.in എന്ന വെബ്‌സൈറ്റില്‍ കയറി Nostalgic Evergreen Film അവാര്‍ഡ് ന്റെ ഒപ്പിനിയന്‍ പോളിലൂടെ വിജയിയെ തെരഞ്ഞെടുക്കാം… ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്….ഏറ്റവും കൂടുതല്‍ പേര്‍ കമന്റ് ചെയ്യുന്ന ചിത്രമായിരിക്കും 1985 ലെ ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി ഞങ്ങള്‍ തിരഞ്ഞെടുക്കുന്നത്…
എത്രയും വേഗം നിങ്ങളുടെ ഉത്തരം ഞങ്ങളെ അറിയിക്കുക….ഇതിനു മുന്‍പും നിരവധി ക്വസ്റ്റ്യന്‍സ് ചോദിച്ചു അതില്‍ പത്താമത്തെ ചോദ്യമായിരുന്നു ഇത്…എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ മറക്കരുത്….dailynewslive.in ന്റെ വെബ്‌സൈറ്റില്‍ കയറി Nostalgic Evergreen Film Award ന്റെ ഒപ്പീനിയന്‍ പോളിലൂടെ വിജയിയെ തെരഞ്ഞെടുക്കണം .. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കണം…. ഇനിയങ്ങോട്ട് നിങ്ങള്‍ തെരഞ്ഞെടുത്ത വിജയികളെ പ്രഖ്യാപിക്കലാണ്… വിജയികളെ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കൂ…..