മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഇസ്രയേല്‍ പ്രസിഡന്റ് പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു . രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വലതുപക്ഷ സഖ്യത്തിന്റെ നേതാവായാണ് ബെഞ്ചമിൻ നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
നാല് വർഷത്തിനുള്ളിൽ അഞ്ച് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാർലമെന്റിൽ നെതന്യാഹു നയിക്കുന്ന വലത് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.കോടതിയിൽ അഴിമതിയാരോപണങ്ങൾ നേരിടുന്ന സമയത്താണ് നെതന്യാഹുവിന് ഇത്രയുംവലിയ ഭൂരിപക്ഷം ലഭിച്ചത്.