പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ കേരളത്തില്‍, 35 പുതിയ സ്വര്‍ണ വായ്പാ ഷോപ്പികള്‍ തുറന്നു. രാജ്യത്താകമാനം പുതുതായി 251 സ്വര്‍ണ വായ്പാ ഷോപ്പികളാണ് തുറക്കുന്നത്. സ്വര്‍ണ വായ്പാ ഉപയോക്താക്കള്‍ക്ക് മാത്രമായി സേവനം നല്‍കുന്നതിന് ബാങ്ക് ശാഖയ്ക്കുള്ളിലെ ഒരു പ്രത്യേക ഭാഗമാണ് സ്വര്‍ണ വായ്പാ ഷോപ്പി. ബാങ്കിന് ഇപ്പോള്‍ രാജ്യത്തുടനീളം ആകെ 1,238 സ്വര്‍ണ്ണ വായ്പാ ഷോപ്പികളുണ്ട്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും തടസമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കും. മിതമായ പലിശ നിരക്കുകള്‍, വായ്പാ പരിധി വര്‍ദ്ധിപ്പിച്ചു. 3 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പ്രോസസിംഗ് ചാര്‍ജുകളും ഇല്ല. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ 251 സ്വര്‍ണ വായ്പാ ഷോപ്പികള്‍ തുറന്നത്.