കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മുളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ ഒരു ഹൃദയം ഇതില്‍ വിങ്ങുന്നു, ‘ആരുമായിരുന്നില്ല, എന്നാല്‍ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍ ഒരു ഹെര്‍ബേറിയത്തില്‍ എന്ന പോലെ ഇതില്‍ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ തുമ്പില്‍ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേര്‍ത്ത സ്പന്ദങ്ങള്‍വരെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലില്‍ വീണു കിടക്കുന്നത്, അനുവാചകര്‍ക്ക് കണ്ടെടുക്കുവാനായി. ‘ബലി’. ഒ എന്‍ വി കുറുപ്പ്. എച്ആന്‍ഡ്‌സി ബുക്‌സ്. വില 66 രൂപ.