ഒരിക്കല്‍ തിയറ്ററില്‍ പരാജയപ്പെട്ട ചിത്രവുമായി നീണ്ട ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്ര മേനോന്‍ വീണ്ടുമെത്തുന്നു. ‘എന്നാലും ശരത്’ എന്ന ചിത്രമാണ് വീണ്ടും ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്സിലൂടെ റിലീസ് ആകുന്നത്. 2018ല്‍ തിയറ്ററില്‍ എത്തിയ ഈ ചിത്രം പ്രേക്ഷകര്‍ അന്ന് തള്ളിക്കളയുകയായിരുന്നു. എലിസബത്ത് എന്ന അനാഥയായ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ച് വികസിക്കുന്ന ഒരു കഥയാണിത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ നിധി അരുണ്‍, നിത്യാ നരേഷ്, ചാര്‍ളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ലാല്‍ജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തന്‍, അഖില്‍ വിനായക് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സാം എന്ന ഡോക്ടറുടെ വേഷത്തില്‍ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മര്‍മ്മപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.