പുതു തലമുറ ചേതക്കിനെ അവതരിപ്പിച്ച് ബജാജ്. പുതിയ പ്ലാറ്റ്ഫോമും ഫ്ളോര്‍ മൗണ്ടഡ് ബാറ്ററിയും അധികം ഫീച്ചറുകളുമായാണ് ചേതക്കിന്റെ വരവ്. മൂന്നു മോഡലുകളാണ് ചേതക്കിനുള്ളതെങ്കിലും മിഡ് മോഡലും (1.20 ലക്ഷം) ഏറ്റവും ഉയര്‍ന്ന മോഡലും(1.27 ലക്ഷം) മാത്രമാണ് ഇപ്പോള്‍ ബജാജ് അവതരിപ്പിച്ചിട്ടുള്ളത്. അടിസ്ഥാന വേരിയന്റ് ബജാജ് അവതരിപ്പിച്ചിട്ടില്ല. പുതു തലമുറ ചേതകിന് പുതിയ ഫ്രെയിമും 3.5 കിലോവാട്ട്അവര്‍ ബാറ്ററിയുമാണ് ബജാജ് നല്‍കിയിരിക്കുന്നത്. ബാറ്ററിയുടെ സ്ഥാനം ഫ്ളോര്‍ബോര്‍ഡിലാണെന്നതും നിര്‍ണായകമാറ്റമാണ്. ഇതോടെ കൂടുതല്‍ ബൂട്ട് സ്പേസ് ഉറപ്പിക്കാന്‍ ബജാജിന് സാധിച്ചു. 950 വോള്‍ട്ടിന്റെയാണ് ചാര്‍ജര്‍. മൂന്നു മണിക്കൂറുകൊണ്ട് ചാര്‍ജ് 0-80 ശതമാനത്തിലെത്തും. ഉയര്‍ന്ന രണ്ടു മോഡലുകളില്‍ പരമാവധി വേഗം മണിക്കൂറില്‍ 73 കിലോമീറ്റര്‍. അടിസ്ഥാന മോഡലിന് പരമാവധി വേഗം മണിക്കൂറില്‍ 63 കിലോമീറ്റര്‍. മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്ററാണ് ചേതകിന് ബജാജ് നല്‍കുന്ന വാറണ്ടി.