ക്വാറി ഉടമകള്‍ക്കായി നിയമനിര്‍മാണം നടത്തുമെന്ന് കേരളം സുപ്രീം കോടതിയില്‍. പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നാണു കേരളം സുപ്രീം കോടതിയെ അറിയിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടിനുമായി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറുമെന്ന് സുപ്രീം കോടതി ചോദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി ശരി വച്ചിരുന്നു. ഈ വിധിക്കെതിരേ വിധിക്കെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ ഉത്തരവ് പുറപ്പടുവിക്കാന്‍ വിസമ്മതിച്ചത്