befunky 2022 11 4 9 2 46

ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയം. ഇത് വരെ 12000 ലേറെ പരാതികൾ ലഭിച്ചു.
ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും
ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും  ആണ് പരാതികൾ. ബഫർ സോൺ പരിധിയിൽ പെട്ട സ്വന്തം വീടുകളുടേയും  കെട്ടിടങ്ങളുടേയും ഫോട്ടോയുമായാണ് പലരും പരാതി കൊടുക്കാനെത്തിയത്.  ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. അതിലേയ്ക്ക് ഈ പരാതികൾ പരിഹരിച്ച് തീർപ്പാക്കി പുതിയ റിപ്പോർട്ട് സമർപ്പിക്കുക എന്നത്  വെല്ലുവിളിയാണ് സർക്കാരിന് .

എന്നാൽ നേരത്തേ തന്നെ   ബഫർ സോൺ പരിധിയിൽ സ്ഥിതി ചെയ്യുന്ന
സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സർവേ ഭൂപടത്തിൽ പിഴവുണ്ടെന്നും കൂട്ടിച്ചേർക്കൽ വേണ്ടി വരില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും
ഡിഎഫ്ഒ എസ്. വിനോദ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *