ജയിംസ് കാമറൂണിന്റെ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ‘അവതാറി’ന്റെ മൂന്നാം ഭാഗം ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ട്രെയിലര്‍ എത്തി. മറ്റൊരു ദൃശ്യ വിസ്മയമാകും ചിത്രം സമ്മാനിക്കുക എന്ന ഉറപ്പ് ട്രെയിലര്‍ നല്‍കുന്നു. കൂടാതെ വരാന്‍ങ് എന്ന പുതിയ കഥാപാത്രത്തെയും അണിയറക്കാര്‍ പരിചയപ്പെടുത്തുന്നു. ഊന ചാപ്ലിന്‍ ആണ് വരാന്‍ങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്‌നി പര്‍വതത്തിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂണ്‍ പരിചയപ്പെടുത്തുന്നത്. പയാക്കാന്‍ എന്ന തിമിംഗലവും ഈ ചിത്രത്തിലുണ്ട്. 2022ല്‍ പുറത്തിറങ്ങിയ ‘അവതാര്‍: ദ് വേ ഓഫ് വാട്ടര്‍’ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’. സാം വര്‍തിങ്ടണ്‍, സോയ് സല്‍ദാന, സ്റ്റീഫന്‍ ലാങ്, ജോയല്‍ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടന്‍ ഡാല്‍ടണ്‍, ഫിലിപ് ഗെല്‍ജോ, ജാക്ക് ചാമ്പ്യന്‍ എന്നിവര്‍ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും. ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന സിനിമ ഈ വര്‍ഷം ഡിസംബര്‍ 19ന് തിയറ്ററുകളിലെത്തും.