അവതാര്‍ 2 ഡിസംബര്‍ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും. ഹോളിവുഡ് ചിത്രമായ അവതാര്‍ 2 പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തിയറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാമെന്ന ധാരണയിലാണ് പ്രശ്‌ന പരിഹാരമായത്. 1832 കോടി രൂപ നിര്‍മാണ ചെലവില്‍ ഒരുക്കിയ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിലായാണ് ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് 2009-ല്‍ റിലീസ് ചെയ്ത അവതാര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാര്‍ 2: ദ വേ ഓഫ് വാട്ടര്‍ എന്ന ചിത്രം. സാം വര്‍ത്തിങ്ടന്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെറ്റ്കയിന എന്ന പാറകളില്‍ വസിക്കുന്ന നവിയുടെ പുതിയ വംശത്തെയാണ് കാണിക്കുന്നത്. ആദ്യഭാഗം റിലീസ് ചെയ്ത് 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്.