ഒരു സ്ത്രീയുടെ ജീവിതം അവളുടെമാത്രം ജീവിതമല്ലെന്നു തെളിയിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. തന്റേടത്തിന്റെ പരീക്ഷണശാലകളാണ് ഈ ഇരുപതു സ്ത്രീ ജീവിതങ്ങളും. ഏഴു നിറങ്ങള്‍ ചേര്‍ന്നു വര്‍ണ്ണരാജി നിര്‍മ്മിക്കുന്നതുപോലെ ഈ ഇരുപതു ജീവിതചിത്രങ്ങള്‍ ചേര്‍ന്നു നമ്മുടെ ദേശീയതയുടെ നാനാത്വത്തെ വിന്യസിക്കുകയാണ്. വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവുമായ പലതരം കല്ലറകളെ അതിലംഘിക്കുന്ന ദിഗംബരാത്മാക്കള്‍, കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പാരമ്പര്യത്തിന്റെയും കെട്ടുപാടുകള്‍ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ ഏകലോകം ചമയ്ക്കുന്ന കാഴ്ചയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ‘അവളവള്‍ ശരണം’. ലെഫ്.കേണല്‍ ഡോ. സോണിയ ചെറിയാന്‍. ഡിസി ബുക്‌സ്. വില 198 രൂപ.