ഓര്‍മ്മത്താളുകളില്‍ മറന്നുവച്ച മയില്‍പീലിത്തുണ്ടുകള്‍പോലെ പണ്ടെങ്ങോ മനസ്സില്‍ ചേര്‍ത്തുവച്ച മലയാള സിനിമയിലെ ഓരോ പ്രിയ ചിത്രങ്ങളും കഥാപാത്രങ്ങളും പാട്ടുകളും ഒരിക്കല്‍കൂടി ഓര്‍ത്തെടുക്കാനും വിലയിരുത്താനും ഇതാ ഒരവസരം – ഡെയ്ലി ന്യൂസ് ലൈവ് .ഇന്‍ നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡ്.
ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച, ഹിറ്റ് ചിത്രങ്ങള്‍ പിറന്ന 1985 ലെ ജനപ്രിയ ചിത്രങ്ങളാണ് ഒന്നാമത്തെ നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡിനായി ഞങ്ങള്‍ പ്രേക്ഷകര്‍ക്കു സമര്‍പ്പിക്കുന്നത്. ജനപ്രിയ ചിത്രം, നടന്‍, നടി, ഗാനം, ഗായകന്‍, ഗായിക, സഹനടന്‍, സഹനടി, കൊമേഡിയന്‍, വില്ലന്‍ എന്നിങ്ങനെ 10 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. പ്രേക്ഷകര്‍ വോട്ട് ചെയ്തു തെരഞ്ഞെടുക്കുന്നവര്‍ക്കാണ് അവാര്‍ഡ്. ഓരോ വിഭാഗത്തിലും നാല് ഓപ്ഷനുകള്‍ വീതം ഞങ്ങളുടെ പാനലിസ്റ്റുകള്‍ തെരഞ്ഞെടുപ്പിനായി നല്‍കും. ഡെയ്ലി ന്യൂസ് ലൈവിന്റെ വെബ്സൈറ്റില്‍ ഒരുക്കിയ പേജിലൂടെ വോട്ടു രേഖപ്പെടുത്താം.
പന്ത്രണ്ട് എപ്പിസോഡുകളായുള്ള വീഡിയോയിലൂടെയാണ് ഓരോ വര്‍ഷത്തെയും അവാര്‍ഡുകള്‍ അവതരിപ്പിക്കുക. ആദ്യ എപ്പിസോഡ് അതതു വര്‍ഷങ്ങളിലെ കര്‍ട്ടന്‍ റെയ്സര്‍ ആയിരിക്കും. തുടര്‍ന്നുള്ള എപ്പിസോഡുകളില്‍ ഓരോ വിഭാഗത്തിലും പാനലിസ്റ്റുകള്‍ നല്‍കിയ ഓപ്ഷനുകള്‍ അവതരിപ്പിക്കും. 12 -ാമത്തെ എപ്പിസോഡിലാണ് അവാര്‍ഡ് പ്രഖ്യാപനം. പന്ത്രണ്ട് എപ്പിസോഡുകളും ഡെയ്ലി ന്യൂസിന്റെ വാട്സപ്പ് സബ്സ്‌ക്രൈബേഴ്സിന് വീഡിയോ ആയി ലഭിക്കും. കൂടാതെ ഡെയ്ലി ന്യൂസിന്റെ യുടൂബ് ചാനലിലൂടേയും ഫേസ് ബുക്ക് പേജിലൂടേയും ഈ വീഡിയോകള്‍ ജനങ്ങളിലേക്കെത്തും.
ഈ ഓണ്‍ലൈന്‍ അവാര്‍ഡ് നിര്‍ണയ മേള ഒരു ജനകീയ ഉല്‍സവമാണ്. മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കാംപെയിനാണിത്. ആഴ്ചയില്‍ ഓരോ വീഡിയോ വീതം അപ് ലോഡ് ചെയ്യും. ഡെയ്ലി ന്യൂസ് നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡ് മലയാളികള്‍ക്കു മികച്ച അനുഭവമാകും. ഈ ഉല്‍സവത്തില്‍ നമുക്കെല്ലാവര്‍ക്കും ഒത്തു ചേരാം.
അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന മേളയുടെ ലോഗോ സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ തൃശൂര്‍ പ്രസ് ക്ലബില്‍ പ്രകാശനം ചെയ്തു. പ്രമോഷന്‍ വീഡിയോ സിനിമാ, സീരിയല്‍ താരം മഞ്ജു സുഭാഷ് പ്രകാശിതമാക്കി.
നടനും സാംസ്‌കാരിക നായകനുമായ വി.കെ. ശ്രീരാമന്‍, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍, ചലച്ചിത്ര മാധ്യമപ്രവര്‍ത്തക ബീനാ രഞ്ജിനി, സംഗീത നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ രവിമേനോന്‍ എന്നിവരാണു പാനലിസ്റ്റുകള്‍. ഡെയ്‌ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിലും ഡെയ്ലി ന്യൂസിന്റെ യുട്യൂബിലും, വാട്‌സ്ആപ് ഗ്രൂപ്പുകളിലും, ഫേസ് ബുക്ക് പേജിലും ഓഗസ്റ്റ് അഞ്ചു മുതല്‍ മൂന്നു മാസം എല്ലാ ശനിയാഴ്ചയും ഓരോ വീഡിയോ അപ് ലോഡ് ചെയ്യും. ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ ക്ലിക്കു ചെയ്താല്‍ ഓണ്‍ലൈന്‍ ജനകീയ ഉല്‍സവത്തില്‍ ജൂറിയാകാമെന്ന് ഡെയ്‌ലി ന്യൂസ് മാനേജിംഗ് എഡിറ്റര്‍ ഷാജി പദ്മനാഭനും എഡിറ്റര്‍ ഫ്രാങ്കോ ലൂയിസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.