ഡിസംബര്‍ മാസത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പനയില്‍ ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഏഥറിന്റെ മുന്നേറ്റം. ഡിസംബറില്‍ 6118 യൂണിറ്റ് വില്‍പനയോടെ ഏഥര്‍ വിപണിയുടെ 25 ശതമാനം സ്വന്തമാക്കി. ആന്ധ്രപ്രദേശി, തമിഴ്‌നാട്, ഗോവ, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങളുടെ വില്‍പന കണക്കുകളിലാണ് ഏഥര്‍ മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്ത് ടിവിഎസാണ് 4719 യൂണിറ്റാണ് വില്‍പന. മൂന്നാം സ്ഥാനത്ത് ഒലയാണ് വില്‍പന 4533 യൂണിറ്റാണ്. നാലാം സ്ഥാനത്ത് ബജാജാണ് വില്‍പന 3476 യൂണിറ്റ്. അഞ്ചാം സ്ഥാനം ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറിനാണ് വില്‍പന 1424 യൂണിറ്റ്.