ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി 2022 ഡിസംബര്‍ മാസത്തില്‍ 9,187 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2021 ഡിസംബര്‍ മാസത്തിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 389 ശതമാനം വാര്‍ഷിക വളര്‍ച്ച കമ്പനി രേഖപ്പെടുത്തി. കമ്പനി കഴിഞ്ഞ മാസം ഉപഭോക്താക്കള്‍ക്കായി ഒരു കൂട്ടം മികച്ച ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഫിനാന്‍സിംഗ് ഓപ്ഷനുകള്‍, എക്‌സ്‌ചേഞ്ച് സ്‌കീമുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ പ്രോഗ്രാം ആയിരുന്നു ഏഥര്‍ ഇലക്ട്രിക്ക് ഡിസംബര്‍ എന്ന ഈ പ്രോഗാം. 2023 മാര്‍ച്ചോടെ ഉല്‍പ്പാദന നിരക്ക് പ്രതിമാസം 20,000 യൂണിറ്റുകളായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ 8,000 – 9,000 യൂണിറ്റുകള്‍ ആണ് ഉല്‍പ്പാദനം. ഈ വര്‍ഷം ഒക്ടോബറില്‍ ഹൊസൂരില്‍ ആതര്‍ തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പാദന കേന്ദ്രം തുറന്നു. തമിഴ്നാട്ടിലെ ഹൊസൂരില്‍ ആണ് ഏഥര്‍ എനര്‍ജിയുടെ നിര്‍മ്മാണ കേന്ദ്രം. ഇവിടെ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ഇവി പോളിസി അനുസരിച്ചുള്ള പിന്തുണയും ഏഥര്‍ എനര്‍ജിക്ക് ഉണ്ട്.