ജനപ്രിയ ഇലക്ട്രിക്ക് ടൂവീലര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി അതിന്റെ മുന്‍നിര സ്‌കൂട്ടര്‍ 450 അപെക്സ് 2025-ല്‍ അപ്ഡേറ്റുകളോടെ പുറത്തിറക്കി. ഈ സ്‌കൂട്ടറില്‍ നിരവധി മികച്ച പുതിയ ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന്റെ വില അതേപടി നിലനിര്‍ത്തി. 1.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഈ പുതിയ ഓഫറിനെക്കുറിച്ച് വിശദമായി അറിയാം. 450 അപെക്സിന് ഇപ്പോള്‍ റെയിന്‍, റോഡ്, റാലി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളുണ്ട്. ഇതില്‍ റെയിന്‍ മോഡ് വഴുവഴുപ്പുള്ള റോഡുകളില്‍ മികച്ച ഗ്രിപ്പ് കിട്ടാന്‍ ഇത് സഹായിക്കും. അതേസമയം, റോഡ് മോഡ് സാധാരണ റോഡിനുള്ളതാണ്. 450 അപെക്സിന് മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.9 സെക്കന്റുകള്‍ കൊണ്ട് സാധിക്കും. ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 100 കി.മീ ആണ്, ഇത് 450എക്‌സിനെക്കാള്‍ 10 കി.മീ / മണിക്കൂര്‍ കൂടുതലാണ്. 450 അപെക്സിന്റെ രൂപകല്‍പ്പന മറ്റ് 450 മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.