ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ അമലാ പോള്‍ നായികയാകുന്നു. നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തുവാണ്. ഷറഫുദ്ദീനും ആസിഫിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ടുണീഷ്യയില്‍ പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്. രമേഷ് പി പിള്ളയും സുദന്‍ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ ‘കൂമന്’ കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു റിലീസ് ചെയ്തത്. ‘കൂമന്’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കെ ആര് കൃഷ്ണകുമാര്‍ ആയിരുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ ‘ഗിരിശങ്കര്‍’ ആയാണ് ആസിഫ് അലി വേഷമിട്ടത്.