ശരീരത്തില്‍ പ്രോട്ടീന്റെ കുറവ് ഉണ്ടായാല്‍ ഹോര്‍മോണ്‍ വ്യതിയാനം, മസിലുകള്‍ക്ക് പ്രശ്‌നങ്ങള്‍, വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകാം. പ്രോട്ടീന്‍ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. സാല്‍മണ്‍ ഒരു ഫാറ്റി മത്സ്യമായി കണക്കാക്കപ്പെടുന്നു. അതായത് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞതാണ്. പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് സാല്‍മണ്‍ മത്സ്യം. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് ചിക്കന്‍. വേവിച്ച അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. 172 ഗ്രാം ചിക്കന്‍ ബ്രസ്റ്റില്‍ 54 ഗ്രാം പ്രോര്‍ട്ടീന്‍ അടങ്ങിയിട്ടുണ്ട്. ബീന്‍സ്, പയര്‍ എന്നിവ ആരോഗ്യകരമായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. 100 ഗ്രാം ബീന്‍സില്‍ ആറ് ഗ്രാം പ്രോട്ടീനുണ്ട്. അതേസമയം 100 ഗ്രാം വേവിച്ച പയര്‍ 9 ഗ്രാം പ്രോട്ടീനുണ്ട്. ജീവകം സി, പ്രോട്ടീന്‍, ഫോളേറ്റ് എന്നിവയുടെ കലവറയാണ് സോയാബീന്‍. സാച്ചുറേറ്റഡ് ഫാറ്റ് ഇതില്‍ തീരെ കുറവാണ്. കാല്‍സ്യം, ഫൈബര്‍, അയണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനില്‍ ധാരാളം ഉണ്ട്. ഒരു ബൗള്‍ വേവിച്ച സോയാബീനില്‍ 26 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും പേശികളുടെ വളര്‍ച്ചയ്ക്കും ശക്തിയും നല്‍കുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഏറ്റവും അത്യാവശ്യമായ അമിനോ ആസിഡുകളിലൊന്നായ ല്യൂസിന്‍ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 1 മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അര കപ്പ് പനീറില്‍ ഏകദേശം 15 ഗ്രാം പ്രോട്ടീനുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലും കുറയ്ക്കുന്നതിലും പനീര്‍ പ്രധാന പങ്ക് വഹിക്കുന്നു.