എറണാകുളം ഉദയംപേരൂരില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് മാറുന്നു. സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എല്‍.സുരേഷിന്‍റെ നേതൃത്വത്തിലാണ് സിപിഎo പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്.  ഉദയംപേരൂര്‍ നടക്കാവില്‍ അടുത്ത വെള്ളിയാഴ്ച നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ കോണ്‍ഗ്രസ് പാർട്ടി അംഗത്വം സ്വീകരിക്കും.ഉദയംപേരൂരില്‍ സിപിഎമ്മിനുള്ളില്‍  നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ  പൊട്ടിത്തെറിയുണ്ടായിരുന്നു. ഈ തർക്കം മൂർച്ഛിച്ചാണ് പ്രവർത്തകർ ഇപ്പോൾ പാർട്ടി വിടാൻ ഒരുങ്ങുന്നത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *