അഗാധമായ മനുഷ്യസ്‌നേഹവും കാരുണ്യവും ഉദാരതയും ഈ കഥകളുടെ മേല്‍ അന്യൂനവും അപൂര്‍വ്വവുമായ ഒരു നവപ്രകാശം വര്‍ഷിക്കുന്നു. ഒരര്‍ത്ഥത്തില്‍ സതീഷ്ബാബുവിന്റെ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജത്തിന്റെ ചാലകശേഷിതന്നെ നിരുപാധികമായ മനുഷ്യസ്‌നേഹമാണെന്നു പറയാം. സാഹിത്യത്തിന്റെ ശുദ്ധവഴിയിലൂടെ സഞ്ചരിച്ച്, മനുഷ്യജീവിതത്തെയും മനുഷ്യവികാരങ്ങളെയും മുന്‍വിധികളുടെയോ, കപട സദാചാരത്തിന്റെയോ വര്‍ണ്ണച്ചില്ലിലൂടെ നോക്കിക്കാണാന്‍ വിസമ്മതിച്ച ഒരു സ്വതന്ത്ര ചേതസ്സാണ് സതീഷ്ബാബു പയ്യന്നൂര്‍ എന്ന എഴുത്തുകാരന്‍. തന്നിട്ട് പോയതെല്ലാം മികച്ചത്. കാലം അനുഗ്രഹിച്ചിരുന്നെങ്കില്‍ ഇനിയും ഇനിയും അനേകം പക്വരചനകള്‍ നമ്മെത്തേടി വരുമായിരുന്നു എന്ന് മികച്ച കഥകളുടെ ഈ സമാഹാരം നമ്മെ വേദനിപ്പിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നു. ‘അരികിലാരോ’. സതീഷ്ബാബു പയ്യന്നൂര്‍. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.