പാപ്പന്റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടേതായി തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ആരമ്പ തേനിമ്പ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമായെത്തിയ പാല്‍തു ജാന്‍വര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്ത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെക്കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈ റിയലിസ്റ്റിക് കോമഡി ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 70-75 ലക്ഷം രൂപയാണ് കളക്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ട്രാക്കര്‍മാരാണ് 70-75 ലക്ഷത്തിനുള്ളില്‍ കളക്ട് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 710 ഷോകളാണ് ആദ്യം ദിവസം ചിത്രത്തിന് ലഭിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് പാല്‍തു ജാന്‍വര്‍ നിര്‍മ്മിച്ചത്.
ആധാറിലെ 12 അക്ക നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ സാധിക്കും. എടിഎം കൗണ്ടറോ, ബാങ്ക് ബ്രാഞ്ചോ സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. മൊബൈല്‍ നമ്പറില്‍ നിന്ന് *99*99*1# എന്ന് ടൈപ്പ് ചെയ്ത് വിളിച്ചാല്‍ അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് 12 അക്ക ആധാര്‍ നമ്പര്‍ നല്‍കണം. ആധാര്‍ നമ്പര്‍ ഒരിക്കല്‍ കൂടി നല്‍കി വീണ്ടും വെരിഫൈ ചെയ്യണം. ഉടന്‍ തന്നെ യുഐഡിഎഐയില്‍ നിന്ന് ബാങ്ക് ബാലന്‍സ് അറിയിച്ച് കൊണ്ട് എസ്എംഎസ് ലഭിക്കുന്നവിധമാണ് സംവിധാനം.
വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഏറ്റവും വലിയ 10 കമ്പനികളുടെ പട്ടികയില്‍ നിന്ന് കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്ത്. ബജാജ് ഫിനാന്‍സ് കമ്പനിയും അദാനി ട്രാന്‍സ്മിഷന്‍ കമ്പനിയും എല്‍ഐസിയെ മറികടന്ന് പട്ടികയില്‍ മുന്നിലെത്തി. ബജാജ് ഫിനാന്‍സ് പത്താം സ്ഥാനത്തും അദാനി ട്രാന്‍സ്മിഷന്‍ ഒമ്പതാം സ്ഥാനത്തും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പതിനൊന്നാം സ്ഥാനത്തുമാണ്. അദാനി ട്രാന്‍സ്മിഷന്‍ വിപണി മൂല്യം 4.43 ലക്ഷം കോടി രൂപയാണ്. 4.42 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാന്‍സ് വിപണിമൂല്യം. അതേസമയം എല്‍ഐസിയുടെ വിപണിമൂല്യം 4.2 ലക്ഷം കോടി രൂപയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 17.8 ലക്ഷം കോടി രൂപയാണ് വിപണിമൂല്യം. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി എന്നിവയാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാര്‍.
ബെര്‍ലിനിലെ ഒരു അനാഥമന്ദിരത്തിലെ എല്‍മ എന്ന പെണ്‍കുട്ടിയുടെയും അവളെ ജീവിതത്തിന്റെ നിറക്കൂട്ടുകളിലേക്ക് കൈപിടിച്ചു നടത്തിയ ഫോട്ടോഗ്രാഫറായ ഗില്‍ബര്‍ട്ടിന്റെയും സമാനതകളില്ലാത്ത പ്രണയത്തെ, വംശവിദ്വേഷത്തിന്റെയും മതസ്പര്‍ദ്ധയുടെയും നടപ്പുകാലസങ്കീര്‍ണ്ണതകളിലൂടെ അനുഭവിപ്പിക്കുന്ന രചന. എക്കാലത്തെയും കൊടിയ അപമാനവും പേടിസ്വപ്നവും വംശീയവെറിയുടെ ഒരിക്കലുമുണങ്ങാത്ത മുറിവടയാളവുമായ ഔഷ്വിറ്റ്സിലെ ജൂതക്കൂട്ടക്കൊലയുടെ
പൈശാചികത നിറഞ്ഞ ഓര്‍മ്മകളെ മനുഷ്യസ്നേഹംകൊണ്ട് മറികടക്കുന്ന അത്യപൂര്‍വ്വമായ പ്രണയകഥ. ഫര്‍സാനയുടെ ആദ്യനോവല്‍. ‘എല്‍മ’. മാതൃഭൂമി ബുക്‌സ്. വില 370 രൂപ.
2022 ഓഗസ്റ്റ് മാസത്തിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മികച്ച പ്രകടനവുമായി ടിവിഎസ് മോട്ടോര്‍ കമ്പനി. 2022 ഓഗസ്റ്റില്‍ ടിവിഎസിന്റെ വില്‍പ്പന 15 ശതമാനം വര്‍ധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2021 ഓഗസ്റ്റില്‍, ബ്രാന്‍ഡ് 274,313 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചു. ഇത് 2022 ഓഗസ്റ്റില്‍ 315,539 യൂണിറ്റായി ഉയര്‍ന്നു. കൂടാതെ, ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 33 ശതമാനം വര്‍ദ്ധിച്ചു. 2021 ഓഗസ്റ്റില്‍ രാജ്യത്തുടനീളം 179,999 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചിരുന്നു എങ്കില്‍ 2022 ഓഗസ്റ്റില്‍ 239,325 യൂണിറ്റായി വര്‍ധിച്ചു. ഇരുചക്രവാഹന വിഭാഗത്തില്‍ ടിവിഎസിന്റെ മോട്ടോര്‍സൈക്കിള്‍ 7813 യൂണിറ്റില്‍ നിന്ന് 137 ശതമാനം വളര്‍ച്ച കൈവരിച്ചു. 2021 ഓഗസ്റ്റില്‍ 157,118 യൂണിറ്റായി 2022 ഓഗസ്റ്റില്‍ വിറ്റു. 2021 ഓഗസ്റ്റില്‍ വിറ്റ സ്‌കൂട്ടറുകള്‍ 87,059 യൂണിറ്റായിരുന്നു, ഈ വര്‍ഷം 40 ശതമാനം വില്‍പ്പന വര്‍ദ്ധനയോടെ 121,866 യൂണിറ്റില്‍ എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍ത്തവസമയത്തു സ്തനങ്ങളില്‍ നേരിയ തോതിലുള്ള വേദന കാണുന്നതു സാധാരണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യേകിച്ചും ചെറുപ്പക്കാരികളില്‍. ആര്‍ത്തവ സമയത്തു ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ നിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലമാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി ശരീരത്തില്‍ പല ഭാഗത്തും നീര്‍ക്കെട്ട് അഥവാ ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാകും. ആ ഭാഗത്തു വേദനയായി അനുഭവപ്പെടാം. സാധാരണ നിലയിലുള്ള ഇത്തരം വേദനകള്‍ക്കു പ്രത്യേകിച്ചു ചികിത്സയോ മരുന്നുകളോ ആവശ്യം വരാറില്ല. ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കല്‍, കഫീന്‍ അടങ്ങിയ ഭക്ഷണം കുറയ്ക്കല്‍ എന്നിവ പ്രശ്‌നം ലഘൂകരിക്കാന്‍ സഹായിച്ചേക്കും. അതുപോലെ വേണ്ടത്ര വെള്ളം കുടിക്കുന്നതും പഴങ്ങളും പച്ചക്കറികളും വേണ്ടത്രയുള്ള സമീകൃതമായ ആഹാരം ശീലിക്കുന്നതും ആശ്വാസം നല്‍കും. മാസമുറ സമയത്തല്ലാതെ കാണുന്ന സ്തനത്തിലെ വേദനകളെ കൂടുതല്‍ ഗൗരവത്തോടെ കാണണം. അവ പ്രത്യേകിച്ചും മധ്യവസ്സിലെത്തിയ സ്ത്രീകളിലാണു കൂടുതലും കാണുക. മുഴയോ തടിപ്പോ, സിസ്റ്റുകളോ ഈ വേദനയ്ക്കു കാരണമാകുന്നുണ്ടോ എന്നറിയാന്‍ ചിലപ്പോള്‍ സ്‌കാനിങ് നടത്തേണ്ടി വരാം. വാരിയെല്ലു സന്ധിയിലുണ്ടാകുന്ന നീര്‍ക്കെട്ട്, സ്തനത്തിനേല്‍ക്കുന്ന പരുക്കുകള്‍, പേശീവലിവു തുടങ്ങിയ വിവിധ കാരണങ്ങള്‍ കൊണ്ടും വേദന വരാം. മുലയൂട്ടുന്നവരില്‍ ചിലപ്പോള്‍ സ്തനത്തില്‍ അണുബാധയുണ്ടായും വേദന വരാം. കാന്‍സര്‍ പോലുള്ള അവസ്ഥകളിലും വേദന ഉണ്ടാകാം. എന്നാല്‍ ആര്‍ത്തവ സമയത്തു മാത്രം കാണുന്ന വേദനയെ പൊതുവേ പേടിക്കേണ്ടതില്ല. വേദന കൂടുതലായി തോന്നിയാല്‍ പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ താല്‍ക്കാലികമായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല.