ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സില്‍ നായകരോളം കയ്യടി നേടിയ കഥാപാത്രമാണ് അര്‍ജുന്‍ ദാസ് അവതരിപ്പിച്ച അടക്കളം ദാസിന്റെ സഹോദരന്‍ അന്‍പ് ദാസ്. അര്‍ജുന്‍ ദാസിന്റെ ഘനഗാംഭീര്യമായ ശബ്ദവും ശരീരഘടനയും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. കൈതിയിലും, വിക്രത്തിലും അന്‍പ് ദാസ് ഗംഭീര പ്രകടനമാണ് നടത്തിയത്. ഇപ്പോഴിതാ എല്‍സിയു ചിത്രങ്ങളില്‍ അന്‍പ് ദാസ് കേന്ദ്ര കഥാപാത്രമാവുന്ന ഒരു ചിത്രത്തിന് സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജുന്‍ ദാസ്. കൂടാതെ എല്‍സിയുവിലെ ഓരോ കഥാപാത്രത്തെ വെച്ചും സ്റ്റാന്‍ഡ് എലോണ്‍ ചിത്രത്തിനുള്ള സാധ്യതയുണ്ടെന്നും അര്‍ജുന്‍ ദാസ് പറയുന്നു. കൈതി 2 ആണ് എല്‍.സി.യുവിലെ അടുത്ത സിനിമ. പിന്നെ റോളക്‌സിനെ വെച്ചൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. ലിയോ ദാസിന്റെ ബാക്ക് സ്റ്റോറി എന്തായിരുന്നുവെന്ന് കാണിച്ചുകൊണ്ട് ഒരു സിനിമ ചിലപ്പോള്‍ ഉണ്ടാകാം. പിന്നെ വിക്രം 2. അതിലായിരിക്കും എല്ലാ കഥാപാത്രങ്ങളും ഒരുമിച്ച് വരിക. അര്‍ജുന്‍ ദാസ് പറഞ്ഞു.