ഏറെ പ്രതീക്ഷയോടെ എത്തിയ വിക്രം ചിത്രമായിരുന്നു ‘കോബ്ര’. വന്‍ പ്രമോഷണുകളും നടത്തിയ ചിത്രത്തിന് തിയറ്ററില്‍ പക്ഷേ മികച്ച പ്രതികരണം നേടാനായില്ല. തീയറ്ററില്‍ തളര്‍ന്നെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ റിലീസീനു മുന്നേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ‘കോബ്ര’യിലെ പുതിയൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. എ ആര് റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള ‘തരംഗിണി’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ആര് അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ‘കോബ്ര’. വിക്രം എട്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്റെ സിനിമാ അരങ്ങേറ്റമാവുമാണ് ‘കോബ്ര’ എന്ന ചിത്രം. ശ്രീനിധി ഷെട്ടി ആണ് നായിക. റോഷന് മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്രാജന് തുടങ്ങിയവരും അഭിനയിക്കുന്നു.
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. താരങ്ങളും ആരാധകരുമെല്ലാം മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി രംഗത്ത് എത്തുകയാണ്. തെലുങ്കില്‍ നിന്ന് പ്രത്യേക പോസ്റ്റര്‍ പുറത്തിറക്കിയാണ് മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേരുന്നത്. ഏജന്റ് എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററാണ് മമ്മൂട്ടിയുടെ ജന്മദിനത്തില് പുറത്തിറക്കിയത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക.സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഏജന്റ്’. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിനം തുടര്‍ച്ചയായി സ്വര്‍ണവില ഉയര്‍ന്നതിന് ശേഷമാണു ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. ഇന്ന് 40 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3835 രൂപയാണ്.
മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് വാവെയ്യുടെ പുതിയ ഹാന്‍ഡ്സെറ്റ് മേറ്റ് 50ഇ ചൈനയില്‍ അവതരിപ്പിച്ചു. 50 മെഗാപിക്സല്‍ എക്സ്മേജ് ക്യാമറയാണ് ഈ ഹാന്‍ഡ്സെറ്റിലെ ഹൈലൈറ്റ്. ഇരട്ട പിന് ക്യാമറ സജ്ജീകരണമാണ് പുതിയ ഹാന്‍ഡ്സെറ്റിലുള്ളത്. വാവെയ് മേറ്റ് 50ഇ 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 3,999 യുവാനും ( ഏകദേശം 46,000 രൂപ), 8ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,499 യുവാനും (ഏകദേശം 52,000 രൂപ) ആണ് വില. ഫ്രോസ്റ്റ് സില്‍വര്‍, ഒബ്സിഡിയന്‍ ബ്ലാക്ക്, സ്ട്രീമര്‍ പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളിലാണ് ഹാന്‍ഡ്സെറ്റുകള്‍ വരുന്നത്. ഒക്ടോബറില്‍ വില്പനയ്ക്കെത്തും.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി പവര്‍ഡ് മീഡിയം & ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ ട്രക്ക് പുറത്തിറക്കിക്കൊണ്ട് വീണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചു. പുതിയ കാലത്തെ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം അവതരിപ്പിക്കുകയും, ഡ്രൈവിംഗ് സുഖം വര്‍ധിപ്പിക്കുന്നതിനായി ലോകോത്തര ഫീച്ചറുകളുള്ള പ്രൈമ, സിഗ്ന, അള്‍ട്രാ ട്രക്കുകളുടെ ബെസ്റ്റ് സെല്ലിംഗ് ശ്രേണിയുമാണ് ഇത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ പ്രൈമ ശ്രേണിയില്‍ കൂടുതല്‍ എര്‍ഗണോമിക് ആയി പുനര്‍രൂപകല്‍പ്പന ചെയ്ത ക്യാബിന് മികച്ച ഡ്രൈവിംഗ് സുഖം വാഗ്ദാനം ചെയ്യുന്നു, ഒപ്പം മികച്ച ഇന്‍-ക്ലാസ് സൗകര്യങ്ങളും മെച്ചപ്പെടുത്തിയ ഡ്രൈവര്‍, വാഹന സുരക്ഷ എന്നിവയ്ക്കായുള്ള സവിശേഷതകളും നല്കുന്നു.
തീവ്രപ്രണയത്തിന്റെ അനുഭൂതികള്‍, നഷ്ടസ്വപ്നങ്ങളുടെ വിഹ്വലതകള്‍, മുറിവേറ്റ മനസ്സുകളുടെ പ്രതികാരാവതാരങ്ങള്‍. യുവത്വത്തിന്റെ നവീനമായ കാഴ്ചപ്പാടിലൂടെ വളരെ തീക്ഷ്ണമായ, അത്യന്തം ദുരൂഹമായ വായനാനുഭവമാണ് ഈ കൃതിയിലൂടെ ഹരിത പകര്‍ന്നുതരുന്നത്. ഹരിതയുടെ വാക്കുകളുടെ ഘടനയും ആശയങ്ങളും തമ്മിലുള്ള സംയോജനം വായനയ്ക്ക് പുതിയ മാനം നല്കുന്നു. ‘നീലപ്പരുന്ത്’. ഗ്രീന്‍ ബുക്സ്. വില 209 രൂപ.
ഇന്ത്യക്കാര്‍ അമിതമായി ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കോവിഡ് കാലത്തും അതിന് മുന്‍പും ആന്റിബയോട്ടിക്സില്‍ അസിത്രോമൈസിനെയാണ് ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതെന്നും പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബയോട്ടിക്സില്‍ ഭൂരിഭാഗത്തിനും ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതിയില്ല. മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ശക്തമായ പരിഷ്കാര നടപടികള്‍ക്ക് ഡ്രഗ്സ് കണ്ട്രോളര് തയ്യാറാവണമെന്നും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു. ആന്റിബയോട്ടിക്സ് അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഭാവിയില്‍ ഇതിന്റെ ഫലം കുറയാന്‍ ഇടയാക്കിയേക്കാം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആന്റിബയോട്ടിക്സിന്റെ വില്‍പ്പന, ലഭ്യത, ഉപഭോഗം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന നിയന്ത്രണ സംവിധാനങ്ങളുടെ അധികാര പരിധി കൃത്യമായി നിര്‍വചിക്കാത്തതും സങ്കീര്‍ണത സൃഷ്ടിക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കുന്നത് ഇത് തടസമായി നില്‍ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം വലിയ തോതില്‍ ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്ന സമൂഹമാണ് ഇന്ത്യയിലുള്ളത്. ദിവസം തോറും ഉപയോഗിക്കേണ്ട നിശ്ചിത ഡോസിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ആന്റിബയോട്ടിക്സില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് അസിത്രോമൈസിന്‍ ആണ്. 12.6 ശതമാനം. സെഫിക്സിമാണ് തൊട്ടുപിന്നില്‍. 10.2 ശതമാനം. അസിത്രോമൈസിന്‍ 500 എംജി ടാബ് ലെറ്റിനാണ് കൂടുതല്‍ ആവശ്യക്കാരെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.87, പൗണ്ട് – 91.87, യൂറോ – 79.21, സ്വിസ് ഫ്രാങ്ക് – 81.33, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.71, ബഹറിന്‍ ദിനാര്‍ – 211.91, കുവൈത്ത് ദിനാര്‍ -258.55, ഒമാനി റിയാല്‍ – 207.47, സൗദി റിയാല്‍ – 21.26, യു.എ.ഇ ദിര്‍ഹം – 21.75, ഖത്തര്‍ റിയാല്‍ – 21.94, കനേഡിയന്‍ ഡോളര്‍ – 60.65.