ജീവിതസാഹചര്യങ്ങളില്‍ വലഞ്ഞ് കൊച്ചി നഗരത്തിലെ തുണിക്കടയില്‍ സെയില്‍സ് ഗേളായെത്തുന്ന അന്നയും ടാക്‌സി ഡ്രൈവര്‍ റസൂലും തമ്മിലുള്ള ഗാഢമായ പ്രണയകഥ. കൊച്ചിനഗരത്തിലെ സാധാരണജീവിതവും തിരക്കും സൗന്ദര്യവും എടുത്തുപറയുന്ന സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആശയത്തിലും ആവിഷ്‌കാരത്തിലും മലയാളസിനിമയുടെ പതിവുരീതികളെ അട്ടിമറിക്കുന്ന കാഴ്ചാനുഭവം പകര്‍ന്നു നല്‍കിയ സിനിമയുടെ തിരക്കഥാവിഷ്‌കാരം. ‘അന്നയും റസൂലും’. സന്തോഷ് ഏച്ചിക്കാനം. ഡിസി ബുക്‌സ്. വില 162 രൂപ.