സംസ്ഥാന അവാര്‍ഡ് ജേതാവ് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം സംവിധാനം നിര്‍വഹിക്കുന്ന പുതിയ ഗാനം പുറത്തിറങ്ങി. ‘മൈക്ക്’ സിനിമയിലെ ‘ലഡ്കി’ എന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയത്. ഈ ഗാനം പാടിയിരിക്കുന്നത് സിത്താര കൃഷ്ണകുമാറും, വരികള്‍ എഴുതിയത് സുഹൈല്‍ കോയയുമാണ്. അനശ്വര രാജന്‍ അവതരിപ്പിച്ച ‘സാറ’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനമാണ് ‘ലഡ്കി ‘. നടന്‍ ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് ‘മൈക്ക്’. നവാഗതന്‍ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ ഉണ്ട്.
താപ്‌സി പന്നു നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സബാഷ് മിത്തു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ‘മിതാലി രാജി’ന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. താപ്‌സി പന്നു ചിത്രം ഒടിടിയിലും റിലീസ് ചെയ്യുകയാണ്. വൂട് സെലക്ടിലാണ് സബാഷ് മിത്തു റിലീസ് ചെയ്യുക എന്ന് അറിയിച്ച് ടീസര്‍ പുറത്തുവിട്ടു. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തിന്റ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി രാജ് ജൂണ്‍ എട്ടിനാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,760 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,930 രൂപയാണ്.
ജി-സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ മോട്ടോ ജി 32 ഇന്ത്യയില്‍ അവതരിപ്പിച്ചു. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 680 പ്രോസസര്‍, 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറോട് കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, 5,000എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 12 എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. മോട്ടോ ജി 32 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 12,999 രൂപയാണ്. മിനറല്‍ ഗ്രേ, സാറ്റിന്‍ സില്‍വര്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹാന്‍ഡ്‌സെറ്റ് വരുന്നത്. ഇന്ത്യയില്‍ ഓഗസ്റ്റ് 16 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലും പ്രമുഖ ഓഫ്ലൈന്‍ ഔട്ട്ലെറ്റുകളിലും സ്മാര്‍ട് ഫോണ്‍ ലഭ്യമാകും.
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ന്റെ അടിസ്ഥാന റെട്രോ വേരിയന്റിന് 1.50 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്നു. ഡ്യുവല്‍-ടോണ്‍ മെട്രോ വേരിയന്റുകള്‍ക്ക് 1.69 ലക്ഷം രൂപ വരെ ഉയരുന്നു. ടിവിഎസ് റോണിന്റെ വില 1.49 ലക്ഷം രൂപ മുതലും,ഹോണ്ട സിബി350ആര്‍എസിന്റെ വില 2.03 ലക്ഷം രൂപ മുതലും, ജാവ 42വിന്റെ വില 1.94 ലക്ഷം രൂപ മുതലും യെസ്ഡി റോഡ്സ്റ്ററിന്റെ വില 2.01 ലക്ഷം രൂപയും ആണ്. 20.2 ബിഎച്ച്പിയും 27 എന്‍എം ടോര്‍ക്കും നല്‍കുന്ന 349 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ ഓയില്‍ കൂള്‍ഡ് മോട്ടോറാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ന് കരുത്ത് പകരുന്നത്.
അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ നോവലിലെ പല സംഗതികളും വാസ്തവത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നവതന്നെയാണ്. വാസ്തവം ഫിക്ഷനെക്കാള്‍ അസാധാരണമാണ്. ‘പെണ്‍സുന്നത്ത്’. രണ്ടാം പതിപ്പ്. അനിത ശ്രീജിത്ത്. കറന്റ് ബുക്‌സ്. തൃശൂര്‍. വില 237 രൂപ.
സ്ത്രീകളിലും പെണ്‍കുട്ടികളിലും സാധാരണ കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ് വിളര്‍ച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗമാണ് ഇതിനുള്ള പരിഹാരം. സസ്യസ്രോതസുകളെ അപേക്ഷിച്ച് മത്സ്യം ഉള്‍പ്പെടെയുള്ള മാംസഭക്ഷണങ്ങളില്‍നിന്നുള്ള ഇരുമ്പിന്റെ ജൈവലഭ്യത വളരെ കൂടുതലാണ്. വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവു മൂലവും വിളര്‍ച്ച സംഭവിക്കാം. ഇങ്ങനെ വരുമ്പോള്‍ മത്സ്യവിഭവങ്ങളുടെ ഉപയോഗം ഒരു ഉത്തമ പരിഹാരമാണ്. അയഡിന്‍, സിങ്ക് തുടങ്ങിയ ധാതുക്കളാല്‍ സമൃദ്ധമായ കക്ക, ചിപ്പി, ചെമ്മീന്‍, ഞണ്ട് പോലുള്ള കടല്‍വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിന് പ്രയോജനങ്ങളേറെയുണ്ട്. നല്ല മീന്‍ ശ്രദ്ധിച്ച് വാങ്ങണമെന്ന് മാത്രം. മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുളളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയെ സഹായിക്കും. രോഗപ്രതിരോധശേഷിയ്ക്കും മികച്ചതാണ്. വലിയ മീനുകളേക്കാള്‍ ചെറിയ മീനുകളാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.49, പൗണ്ട് – 96.05, യൂറോ – 81.11, സ്വിസ് ഫ്രാങ്ക് – 83.46, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.34, ബഹറിന്‍ ദിനാര്‍ – 210.84, കുവൈത്ത് ദിനാര്‍ -259.00, ഒമാനി റിയാല്‍ – 206.48, സൗദി റിയാല്‍ – 21.14, യു.എ.ഇ ദിര്‍ഹം – 21.64, ഖത്തര്‍ റിയാല്‍ – 21.83, കനേഡിയന്‍ ഡോളര്‍ – 61.72.