ഉത്സവസീസണ്‍ അവസാനിച്ചിട്ടും ഐഫോണുകള്‍ക്ക് ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും വന്‍ ഓഫറുകള്‍. ഐഫോണ്‍ 13, ഐഫോണ്‍ 11 ഫോണുകള്‍ക്ക് വന്‍ വിലക്കുറവാണ് ലഭിക്കുന്നത്. നിലവില്‍, ഐഫോണ്‍ 13 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 69,900 രൂപയിലാണ്. 128 ജിബി ബേസിക്ക് പതിപ്പിനാണ് ഈ വില. ആമസോണില്‍ 52,699 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാം. ഇതിനൊപ്പം 3,153 രൂപ മുതല്‍ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും ഈ ഫോണിന്. അതേ സമയം 50 ശതമാനത്തിന് അടുത്ത് ഡിസ്‌ക്കൌണ്ട് ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ലഭിക്കും. ഐഫോണ്‍ 11 64 ജിബി പതിപ്പിന് ഇപ്പോള്‍ വില 43,900 ആണ്. വിവിധ ഓഫറുകളും എക്‌സേഞ്ച് ഓഫറും ഉപയോഗിച്ചാല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ഈ ഫോണ്‍ 23,490 ന് ലഭിക്കും. 128 ജിബി ഐഫോണ്‍ 11 പതിപ്പിന് ഇപ്പോഴത്തെ വില 48,900 രൂപയാണ്. ഇത് ഡിസ്‌ക്കൌണ്ട് ഓഫര്‍ എല്ലാം അടക്കം 28,490 രൂപയ്ക്ക് ലഭിക്കും.