സ്മാര്‍ട് വാച്ചുകളില്‍ യുവതയ്ക്കു പ്രിയം ഹെല്‍ത്ത് അപ്ഡേറ്റ് വാച്ചുകളോടാണ്. ഇപ്പോള്‍ പുറത്തിയ ചൈനീസ് സ്മാര്‍ട് വെയറബിള്‍ നിര്‍മാതാക്കളായ സെപ്പ് ഹെല്‍ത്തിന്റെ പുതിയ സ്മാര്‍ട് വാച്ച് അമെയ്സ്ഫിറ്റ് പോപ് 2 വിന് ഫ്ളിപ്കാര്‍ട്ടില്‍ ആവശ്യക്കാരേറെ. 3,999 രൂപ എംആര്‍പിയുള്ള വാച്ചിന്റെ ഡിസ്കൗണ്ട് വില 3,299 രൂപയാണ്. അമോലെഡ് ഡിസ്പ്ലേ, ഹൃദയമിടിപ്പു നിരീക്ഷണം, രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷണം, 100 ലേറെ സ്പോര്‍ട്സ് മോഡുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് അമെയ്സ്ഫിറ്റ് പോപ് 2 വാച്ച്. കറുപ്പ്, പിങ്ക് നിറങ്ങളിലായി എത്തിയ അമെയ്സ്ഫിറ്റ് പോപ് 2 സാധാരണ ഉപയോഗത്തില്‍ 10 ദിവസം വരെ നിലനില്ക്കും. 270 എംഎഎച്ച് ബാറ്ററിയുള്ള അമെയ്സ്ഫിറ്റ് പോപ് 2 ന് 1.78 ഇഞ്ച് എച്ച്ഡി അമോലെഡ് സ്ക്രീന്‍ ഉണ്ട്. ഇതിന് നാവിഗേഷനായി സൈഡ് മൗണ്ടഡ് ബട്ടണുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ഡയല് കാണാം. അലുമിനിയം ഫ്രെയിമും സ്റ്റീല്‍ ബട്ടണും ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ ഡിസൈന്‍. വാച്ച് ഫെയ്സ് ഇഷ്ടത്തിനനുസരിച്ച് മാറ്റാനും സെറ്റിങ്സ് പരിഷ്ക്കരിക്കാനും ആരോഗ്യ, ഫിറ്റ്നസ് ഡേറ്റ സ്മാര്‍ട് ഫോണുമായി ബന്ധിപ്പിക്കാനും സെപ്പ് ആക്റ്റീവ് ആപ് ഉപയോഗിക്കാം. ഇന്‍ബില്‍റ്റ് മൈക്രോഫോണും സ്പീക്കറും പിന്തുണയ്ക്കുന്ന ബ്ലൂടൂത്ത് കോളിങ് ഫീച്ചര്‍ അമെയ്സ്ഫിറ്റ് പോപ് 2 വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ഐഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും യഥാക്രമം ആപ്പിള്‍ സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ സജീവമാക്കാനുള്ള ബില്‍റ്റ്-ഇന്‍ ശേഷിയും ഇതിനുണ്ടായിരിക്കും.
3,299 രൂപയ്ക്ക് അമെയ്സ്ഫിറ്റ് പോപ് 2
