അക്രമാസക്തനായ ചീങ്കണ്ണിയെ വേയ്സ്റ്റ് ബിന്‍ ഉപയോഗിച്ചു പിടികൂടി തടാകത്തിലേക്കു തുറന്നുവിടുന്ന ഒരു യുവാവ്. യുഎസിലെ ഫ്ളോറിഡയില്‍ രണ്ടു വര്‍ഷം മുമ്പു നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുകയാണ്. ജനവാസമേഖലയിലെ ജലാശയത്തില്‍ നിന്ന് എത്തിയ ചീങ്കണ്ണി വീടിനരികില്‍ അക്രമാസക്തമായി നില്‍ക്കുകയാണ്. അപ്പോഴാണ് യൂജിന്‍ ബോസി എന്ന ഇരുപത്താറുകാരന് വലിയൊരു വേസ്റ്റ് ബിന്നുമായി എത്തുന്നത്. സാവകാശം വേയ്സ്റ്റ് ബിന്നിലേക്കു ചീങ്കണ്ണിയെ കയറ്റി അതിന്റെ അടപ്പുകൊണ്ട് മൂടി. ചീങ്കണ്ണി ആക്രമിക്കുമോയെന്ന് വളരെ ഉദ്വേഗത്തോടെയാണ് എല്ലാവരും ആ ദൃശ്യങ്ങള്‍ കണ്ടത്. ഈ രംഗം കണ്ടുനില്‍ക്കുന്നവരുടെ നിലവിളയും വീഡിയോയില്‍ കേള്‍ക്കാം. ചീങ്കണ്ണി കുടുങ്ങിയ വേസ്റ്റ് ബിന്‍ യൂജിന്‍ ബോസ് അതിവേഗം തള്ളിക്കൊണ്ട് അടുത്തുള്ള ജലാശയത്തിലേക്കു തുറന്നുവിടുന്നതും വീഡിയോയില്‍ കാണാം.
ചീങ്കണ്ണിക്കെണി
