നാരായണീയവും ഭഗവദ് ഗീതയും ദേവിമാഹാത്മ്യവും അഷ്ടപദിയും സൗന്ദര്യലഹരിയും ഭക്തമനസ്സുകളിലേക്കെത്തിക്കുകയാണ് യൂട്യൂബിലൂടെ കഴിഞ്ഞ കുറെ കാലങ്ങളായി ഗ്രന്ഥകാരി. തന്റെ ജീവിതത്തിലുടനീളം അനുപൂരണം ചെയ്യുന്ന അദ്ധ്യാത്മിക ദര്‍ശനങ്ങളിലൂടെ അര്‍ത്ഥബോധനം നല്‍കുന്ന വലിയൊരു സാമൂഹികദൗത്യമാണ് എഴുത്തുകാരി നിര്‍വഹിക്കുന്നത്. സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധത്തില്‍ സംസ്‌കൃതശ്ലോകങ്ങളെ വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന രചയിതാവിന്റെ കര്‍മ്മപദ്ധതിക്ക് തുടക്കം കുറിച്ച ശക്തിയെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി. ആത്മീയധാരയിലൂടെ സമാധാനത്തിന്റെയും സംതൃപ്തിയുടെയും പാതകളിലൂടെ സഞ്ചരിക്കാനുള്ള പാഥേയമാണിത്. ‘എല്ലാം എനിക്കെന്റെ കണ്ണന്‍’. സുസ്മിത ജഗദീശന്‍. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.