ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ യാത്രയ്ക്ക് ഇനി കൂട്ടാകുന്നത് മെഴ്സിഡീസ് മെയ്ബ ജി എല്‍ എസ് 600. ക്രിക്കറ്റിനൊപ്പം തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന രഹാനെയുടെ ഗാരിജിലെത്തിയ ഒടുവിലത്തേതാണ് മെയ്ബ. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസിന്റെ മെയ്ബ ജിഎല്‍എസ് 600 എസ്യുവി സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളിലൊന്നാണ്. മുംബൈയിലെ മെഴ്സിഡീസ് വിതരണക്കാരായ ഓട്ടോഹാങ്ങറില് നിന്നാണ് രഹാനെ വാഹനം സ്വന്തമാക്കിയത്. പോളാര്‍ വൈറ്റ് നിറത്തിലുള്ള വാഹനത്തിന് 2.96 കോടി രൂപയാണ് എക്സ് ഷോറൂം വില. താരം മെയ്ബ സ്വന്തമാക്കിയ വിവരം വിതരണക്കാരായ ഓട്ടോഹാങ്ങറാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഭാര്യക്കൊപ്പമെത്തിയാണ് രഹാനെ തന്റെ പുതിയ എസ് യു വി യുടെ ഡെലിവെറി സ്വീകരിക്കുന്നത്. മെയ്ബ കൂടാതെ, ബി എം ഡബ്ള്യു സിക്സ് സീരീസ്, ഔഡി തുടങ്ങിയ ആഡംബര വാഹനങ്ങളും രഹാനെയ്ക്ക് സ്വന്തമായുണ്ട്. മെഴ്സിഡീസിന്റെ എസ് യു വി നിരയിലെ അത്യാഢംബര വാഹനങ്ങളില്‍ പ്രധാനിയാണ് മെയ്ബ ജി എല്‍ എസ് 600. ആഡംബരത്തിന്റെ അവസാന വാക്കായ മെയ്ബയുടെ എക്സ്റ്റീരിയറും ഇന്റീരിയറും ഏറെ ആകര്‍ഷകമാണ്. എന്‍ജിനില്‍ നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒന്‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.
മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി അജിങ്ക്യ രഹാനെ
