അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന ക്രൈം ത്രില്ലര്‍ ‘റെയ്ഡ് 2’ ട്രെയിലര്‍ എഎത്തി. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം 2018ല്‍ ഇറങ്ങിയ റെയ്ഡ് സിനിമയുടെ തുടര്‍ച്ചയാണ്. റിതേശ് ദേശ്മുഖ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. വാണി കപൂര്‍, രജത് കപൂര്‍, സൗരഭ് ശുക്ല, സുപ്രിയ പതക്, യശ്പാല്‍ ശര്‍മ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അമിത് ത്രിവേദിയാണ് സംഗീതം. തമന്നയുടെ ഐറ്റം ഡാന്‍സ് സിനിമയുടെ ചൂടന്‍ ആകര്‍ഷണമാകും. സ്ത്രീ 2 സിനിമയിലെ തമന്നയുടെ ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.