അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ശെയ്ത്താന്‍’. മാധവനും ജ്യോതികയും വേഷമിടുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടതാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹൊറര്‍ ഴോണറിലുള്ള ശെയ്ത്താന്‍ എന്ന സിനിമയിലെ മാധവന്റെ മുഖമുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‌ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അജയ് ദേവ്ഗണ്‍ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടന്‍ അജയ് ദേവ്ഗണ്‍ മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നീ ചിത്രങ്ങളാണ്.