ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെ ആപ്പിളിനെ ട്രോളി സാംസങ്. മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കുക എന്നാണ് ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കാത്തതിനെ കുറിച്ചുള്ള സാംസങ്ങിന്റെ പരിഹാസം. സാംസങ്ങിന് നിലവില്‍ ഗാലക്സി സെഡ് ഫോള്‍ 5 എന്ന മടക്കാന്‍ സാധിക്കുന്ന ഫോണുണ്ട്. ഇനിയും ആപ്പിളിന് മടക്കാവുന്ന ഫോണ്‍ പുറത്തിറക്കാനായിട്ടില്ല. ആപ്പിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും സാംസങ് കളിയാക്കിയിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രതീക്ഷകള്‍ക്ക് ഉയര്‍ന്നതാക്കി മാറ്റിയെന്നായിരുന്നു സാംസങ്ങിന്റെ എക്സിലെ രണ്ടാമത്തെ കുറിപ്പ്. ഐഫോണിന്റെ അടുത്ത തലമുറ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആപ്പിള്‍ ഇന്റലിജന്‍സിന് വേണ്ടിയാണ്. ഇത് ആവേശകരമായ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞിരുന്നു. നേരത്തെയും ആപ്പിളിനെ ട്രോളി സാംസങ് രംഗത്തെത്തിയിട്ടുണ്ട്. ഐപാഡ് പ്രോയുടെ പരസ്യത്തിലായിരുന്നു സാംസങ്ങിന്റെ വിമര്‍ശനം.