ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ ഷോ “എയ്റോ ഇന്ത്യ ” ഇന്ന് യെലഹങ്ക വ്യോമസേന താവളത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ വേൾഡ് എന്നീ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ പരിപാടി പ്രധാനമായി കണക്കാക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഇന്ത്യയുടെ പ്രതിരോധശേഷി പ്രകടമാക്കും. 29 രാജ്യങ്ങളിലെ വ്യോമസേനാ മേധാവികളും 73 സിഇഒമാരും കൂടി ചേരും.
എയ്റോ ഇന്ത്യയുടെ ഈ പരിപാടി ഇന്ത്യയുടെ പ്രതിരോധ ശേഷി പ്രകടമാക്കുമെന്നും സ്വാശ്രയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ സുപ്രധാന സംഭാവന നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വ്യോമയാന മേഖലയുടെ വികസനവും ഈ പരിപാടിയിലൂടെ നടക്കും. എക്കാലത്തെയും വലിയ എയറോ ഷോയായിരിക്കും ഇതെന്നാണ് വിവരം.
ഫെബ്രുവരി 16 മുതൽ 17 വരെ പൊതുജനങ്ങൾക്കും ഇവിടെ വന്ന് പരിപാടി കാണാവുന്നതാണ്. യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലും പരിപാടി സംഘടിപ്പിക്കും. 98 രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും പങ്കെടുക്കും. ഇതുകൂടാതെ, 809 പ്രതിരോധ കമ്പനികളും ഈ പ്രോഗ്രാമിൽ സാന്നിദ്ധ്യം അറിയിക്കും.
എൽസിഎ തേജസ്, ഡോർണിയർ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ എന്നിവയും പരിപടിയിൽ അവതരിപ്പിക്കും. രാജ്യത്ത് പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുന്ന നോഡൽ ഏജൻസിയായ ഹിന്ദുസ്ഥാനി എയറോനോട്ടിക് ലിമിറ്റഡ് (എച്ച്എഎൽ) ആണ് പരിപാട് സംഘടിപ്പിക്കുന്നത്. 1996ൽ എയർ ഷോ ആരംഭിച്ചതിന് ശേഷം 2003ലെ നാലാമത് എയർ ഷോ മുതൽ ബംഗളൂരുവാണ് വേദി