സംസ്ഥാനത്ത് ഉത്രാട ദിനത്തില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,865 രൂപയിലെത്തി. പവന്‍ വില 320 രൂപ കൂടി 54,920 ലുമെത്തി. ഇതോടെ റെക്കോഡ് വിലയ്ക്കടുത്തെത്തിയിരിക്കുകയാണ് കേരളത്തില്‍ സ്വര്‍ണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയുമാണിത്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് റെക്കോഡ്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ കൂടി 5,690 രൂപയിലെത്തി. വെള്ളി വിലയിലും വിലക്കയറ്റം തുടരുകയാണ്. ഇന്ന് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 95 രൂപയിലെത്തി. അന്താരാഷ്ട്രവിലയിലെ മുന്നേറ്റമാണ് കേരളത്തിലും വില ഉയര്‍ത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 54,920 രൂപയാണ്. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 60,000 രൂപയ്ക്കടുത്ത് വേണ്ടി വരും.