ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ മറികടന്ന് ഇന്ത്യയുടെ ഗൗതം അദാനി ശതകോടീശ്വരരുടെ പട്ടികയില്‍ രണ്ടാമതെത്തുമെന്ന് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മസ്‌കിനെ അദാനി മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്ലുംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം നിലവില്‍ 132 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. ഗൗതം അദാനിക്ക് 119 ബില്യണ്‍ ഡോളറിന്റേയും സമ്പാദ്യമുണ്ട്. കഴിഞ്ഞ വര്‍ഷം സമ്പത്തില്‍ അദാനി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മസ്‌കിന് നഷ്ടക്കണക്കാണ് പറയാനുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്‌ലയുടെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്. ഈ സ്ഥിതി തുടര്‍ന്നു പോവുകയാണെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മസ്‌കിനെ അദാനി മറികടക്കുമെന്നാണ് സൂചന. ഡിസംബര്‍ 13നാണ് ലോക കോടീശ്വര പട്ടികയിലെ ഒന്നാം സ്ഥാനം ഇലോണ്‍ മസ്‌കിന് നഷ്ടമായത്. ആഡംബര ഉല്‍പന്ന വ്യവസായി ബെര്‍നാര്‍ഡ് അര്‍നോള്‍ഡ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. മസ്‌കിന്റെ ആസ്തിയില്‍ 200 ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്.