കടം പെരുകി വരുന്നതിനിടയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ധനസമാഹരണത്തിന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റര്‍പ്രൈസസിന്റെ നീക്കം. അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി എന്നിവയില്‍ നിന്നും മറ്റുമായി 200 കോടി ഡോളര്‍(16,800 കോടി രൂപ) സമാഹരിക്കാനുളള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം. മൂലധന നിക്ഷേപത്തിനും ചില കടബാധ്യതകള്‍ തീര്‍ക്കാനും ഈ പണം ഉപയോഗിക്കുകയാണ് ഉദ്ദേശം. സ്ഥാപന നിക്ഷേപകര്‍ക്കായി ഇതിനായുള്ള ഓഹരി വില്‍പന ഈ മാസാവസാനത്തോടെ നടന്നേക്കുമെന്നും സൂചനയുണ്ട്. അതേസമയം, അദാനി എന്റര്‍പ്രൈസസിന്റെ കടബാധ്യത കഴിഞ്ഞ സാമ്പത്തിക വര്‍ഷം 32,590 കോടിയില്‍ നിന്ന് 43,718 കോടി രൂപയായി വളര്‍ന്നു. 5,000 കോടിയുടെ ഹ്രസ്വകാല വായ്പകള്‍ക്ക് പുറമെയാണിത്. പുറത്തു നിന്നുള്ള വായ്പ 29,511 കോടിയില്‍ എത്തിനില്‍ക്കുന്നു.