മലയാളികള്‍ മെയ് മാസത്തില്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘ടര്‍ബോ’. ടര്‍ബോ ജോസ് എന്ന നായക വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഈ വേഷത്തിന്റെ പ്രത്യേകത വിവരിക്കുന്ന ചിത്രത്തിന്റെ രചിതാവ് മിഥുന്‍ മാനുവല്‍ തോമസിന്റെ വാക്കുകള്‍ എപ്പോള്‍ വൈറലാകുകയാണ്. ‘ടര്‍ബോ’ എന്ന് പറയുമ്പോള്‍ ടര്‍ബോ എഞ്ചില്‍ ഘടിപ്പിച്ചപോലെ ഒരു എക്‌സ്ട്ര കരുത്തുള്ള മനുഷ്യനാണ്. അത് കണക്കിലെടുത്ത് തന്നെയാണ് ഇത്തരം ഒരു പേര് ചിത്രത്തിന് നല്‍കിയത്. ഒറ്റയടിക്ക് തറപറ്റിക്കുന്ന ഓവര്‍ ദ ടോപ്പ് ആക്ഷന്‍ ചിത്രത്തിലുണ്ട്. അതിനപ്പുറം എക്‌സ്ട്ര കരുത്തുള്ള നായകനെ അവതരിപ്പിക്കുകയാണ് ഇവിടെ’ ടര്‍ബോ രചിതാവ് അഭിമുഖത്തില്‍ പറഞ്ഞു. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മെയ് 23ന് തിയറ്ററുകളില്‍ എത്തുന്നത്. ജീപ്പ് ഡ്രൈവര്‍ ആയ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന വേഷത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്.