സേവ് സി.പി.ഐ. ഫോറത്തെ അനുകൂലിക്കുന്ന രീതിയിൽ പരസ്യപ്രസ്താവന നടത്തിയ മുൻ ദേശീയകൗൺസിൽ അംഗവും മുതിർന്ന നേതാവുമായ കെ.ഇ. ഇസ്മയിലിനെതിരേ നടപടിക്ക് നീക്കം. നിലവിൽ പാലക്കാട് ജില്ലാ കൗൺസിലിൽ പ്രത്യേക ക്ഷണിതാവായ കെ.ഇ. ഇസ്മയിലിനെതിരേ ശക്തമായ നടപടിവേണമെന്ന ആവശ്യം ശനിയാഴ്ചനടന്ന ജില്ലാകൗൺസിൽ യോഗത്തിൽ ഉയർന്നു. നടപടിക്ക് തീരുമാനമായാൽ ഇസ്മയിലിന് പാർട്ടി അംഗത്വം നഷ്ടമായേക്കും. കെ.ഇ. ഇസ്മയിൽ പട്ടാമ്പിയിൽനിന്നുള്ള എം.എൽ.എ.യും റവന്യൂമന്ത്രിയുമായിരുന്നു.