രാഹുല്‍ മാധവ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘അഭ്യൂഹം’. നവാഗതനായ അഖില്‍ ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജ്മല്‍ അമീര്‍, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സംവിധായകന് അഖില്‍ ശ്രീനിവാസ് തന്നെ കഥയുമെഴുതുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുലിനും അജ്മലിനും കോട്ടയം നസീറിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്, കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ആനന്ദ് രാധാകൃഷ്ണന്, നൗഫല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം സംവിധാനം ജുബൈര്‍ മുഹമ്മദ്.