മനുഷ്യമനസ്സിന്റെ ദുര്‍ഗ്രഹമായ ചില പ്രവര്‍ത്തനങ്ങള്‍ ബോധത്തെയും ചിന്തയേയും ഇല്ലാതാക്കി മൃഗീയമായ വാസനകളിലേക്ക് മനുഷ്യനെ നയി ക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. മനുഷ്യരിലുള്ള മാതൃവാത്സല്യം, കരുണ, ദയ, സ്‌നേഹം, വിധേയത്വം ഇവയൊക്കെ മൃഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അത്ര ചെറിയ അകലം മാത്രമേ മനുഷ്യനും മൃഗവും തമ്മില്‍ ഉള്ളൂ. മനുഷ്യന്റെ ഈ രൂപമാറ്റം വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുക. നമുക്ക് ചുറ്റും കാണുന്ന യുവതി യുവാക്കള്‍, ദമ്പതിമാര്‍, കുട്ടികള്‍ ഇവരൊക്കെ ഏതു നിമിഷവും നമ്മുടെ സാമൂഹ്യഘടനയുടെ മൂല്യബോധത്തിന്റെ അതിരുകള്‍ ഭേദിച്ചു പോകാം. കലഹം, വിരഹം, വേര്‍പെടല്‍ ഇവയൊക്കെ സംഭവിക്കു ന്നത് ഇതുമൂലമാണ്. നമുക്കു ചുറ്റും നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഇത്തര മൊരു വാര്‍ത്തയുടെ തന്നെ ആഖ്യാനസത്യമാണ് ഈ നോവല്‍, വര്‍ത്തമാനകാലത്തിന്റെ ദുരന്തങ്ങളിലേക്കും സുഖദുഃഖങ്ങളിലേക്കും നഷ്ടപ്പെടലുകളിലേക്കും ഏകാന്തതയിലേക്കും നിങ്ങളെ കൊണ്ടുപോകുന്ന വിഷയം തന്നെയാണ് ഇതിന്റെ ഇതിവൃത്തം. ‘ആത്മാവിന്റെ ആറാം പ്രമാണം’. പോള്‍ സെബാസ്റ്റ്യന്‍. കറന്റ് ബുക്‌സ് തൃശൂര്‍. വില 128 രൂപ.