പാലക്കാട്, പട്ടാമ്പി എന്നീ സ്ഥലങ്ങളില്‍ വെറ്ററിനറി ഡോക്ടറായി പ്രവര്‍ത്തിച്ച അജയന്‍ ഈ പ്രദേശങ്ങളോടുള്ള ഗൃഹാതുരമായ ബന്ധം, നിള എന്ന മഹാപുണ്യം എന്നിവ ഉള്ളില്‍ത്തട്ടുംവിധത്തില്‍ എഴുതിവെച്ചിരിക്കുന്നു. നിളാതീരത്തെ രാത്രികളില്‍ ഒറ്റയ്ക്കിരുന്ന് വായിച്ച മഹാന്മാരായ എഴുത്തുകാരുടെ കൃതികള്‍, അവര്‍ മനസ്സിലുണ്ടാക്കിയ കഥാനുഭവങ്ങള്‍ എന്നിവയെല്ലാം അജയന്‍ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. താന്‍ നടന്നുചെന്ന വഴികള്‍, ആ വഴികളില്‍ പതിഞ്ഞ കാലടികള്‍, ആ അടയാളങ്ങളുടെ നെഞ്ചിടിപ്പ് പേറുന്ന പഥികര്‍, ഡോ. അജയന്റെ ഗൃഹാതുരസ്മരണകള്‍ എല്ലാം ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ വായനക്കാരായ നമ്മോട് പങ്കുവെയ്ക്കുന്നു. ‘ആരും പറയാത്ത കഥ’. ഡോ. എന്‍. അജയന്‍ കൂടല്‍. ഗ്രീന്‍ ബുക്‌സ്. വില 111 രൂപ.