ആന്‍ഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓര്‍മ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആന്‍ഡമാന്‍ ദ്വീപിലെ ഗോത്രജനങ്ങള്‍, പരിഷ്‌കൃത സമൂഹങ്ങ ളില്‍ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീന്‍ പിടിച്ചും ജീവിക്കുന്ന ഇവര്‍ ആന്‍ഡമാനിലെ രണ്ട് ദ്വീപുകളില്‍ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭിമാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേര്‍ന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തന്‍ ചന്ദ്ര കാര്‍ എഴുതിയ പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. നരവംശ ശാസ്ത്രമേഖലയ്ക്ക് വലിയൊരു സംഭാവനയാണ് ഈ ഗ്രന്ഥം. ‘ആന്‍ഡമാനിലെ ജരാവകള്‍ – ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍’. വിവര്‍ത്തനം – എന്‍.എന്‍ ഗോകുല്‍ദാസ്, കുസുമം ജോസഫ്. കറന്റ് ബുക്‌സ് തൃശൂര്‍. വില 379 രൂപ.