ദില്ലിയിൽ സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം തുടരുന്നു. പ്രതിഷേധത്തെ തുടർന്ന് സംഘർഷം. സിസോദിയയെ മൂന്ന് മണിക്ക് കോടതിയിൽ ഹാജരാക്കും.
മദ്യനയത്തിൽ അഴിമതിയാരോപിച്ചുള്ള കേസിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ രണ്ടാമത്തെ പ്രധാന നേതാവും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറ വിശ്വസ്തനുമായ നേതാവാണ് സിസോദിയ.
ക്രിമിനൽ ഗൂഢാലോചന, വിവരങ്ങൾ മറച്ചുവെയ്ക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമം എന്നീ വകുപ്പുകളും അഴിമതി വിരുദ്ധ നിയമത്തിലെ വകുപ്പുകളുമാണ് സിസോദിയക്കെതിരെ ചുമത്തിയിരിക്കുന്നത്.